hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2013 ജനുവരി 1, ചൊവ്വാഴ്ച

പുതു വല്‍സരാശംസകള്‍ .............

ഒഴുകിപ്പോയി  ഒത്തിരിവെള്ളമീ-
പ്പാലത്തിനടിയിലൂടെ കാക്കാതെ,
 ആരെയും നില്‍ക്കാതെ ദിനരാത്രങ്ങള്‍,
 സ്വാര്‍ത്ഥ വാഹക സംഘങ്ങള്‍ .....
ചടുതിയില്‍ നേടുവാന്‍ ചവുട്ടി തള്ളി
പടവുകള്‍, ധൃതിയില്‍ മറന്നു പായുന്നു ജീവിതം
കാലമാം ശ്രീകോവിലില്‍ തുലാ ഭാരത്തട്ടിലെ
ലാഭ നഷ്ടക്കണക്കുകള്‍ പകുത്തു നോക്കാതെ
ആരവങ്ങളുയര്‍ത്തി പുലര്‍ന്ന പുതു-
നാമ്പിലെ മഞ്ഞു തുള്ളിയെ  മിഴിയിതളില്‍
ഒ ളിപ്പിച്ച്, കൊഴിഞ്ഞുവീഴുമീ പൂവിനെ ഓര്‍ത്ത്‌
വിതുമ്പാതെ മുകുളമായി വിടരുന്ന  പുതുവര്‍ഷത്തെ
താലോലിക്കുമെന്‍ പ്രിയ സുഹൃത്തേ
നേരുന്നു നിനക്കാശംസകള്‍ .......
പുതു വല്‍സരാശംസകള്‍ .............



2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ശാരീരിക അവശത ഒരു കുറ്റമല്ല! അതൊരു കുറവായി കാണേണ്ടതുമില്ല!

ശാരീരിക അവശത ഒരു കുറ്റമല്ല! അതൊരു കുറവായി കാണേണ്ടതുമില്ല!


സഹചര്യങ്ങളുടെ ദുര്‍മുഖ തിരതള്ളലുകള്‍ക്ക്  അടിപതറാതെ മുന്നേറുവാന്‍ പക്ഷെ ചില കൈ താങ്ങുകള്‍ ആവശ്യം തന്നെ. എന്നാല്‍ അത് എവിടെയുണ്ട്? എങ്ങനെ ലഭിക്കും? എന്നൊക്കെയുള്ള സംശയം തീര്‍ക്കാന്‍ ഉതകുന്ന ചില വിവരങ്ങള്‍ ഇതാ. ഇന്റെര്‍നെറ്റില്‍ വേറെന്തോ ആവശ്യത്തിനായി തിരഞ്ഞപ്പോള്‍ കിട്ടിയത്. ഇംഗ്ലീഷിലാണ്. പരിഭാഷ കിട്ടുകയാണെങ്കില്‍ വീണ്ടും ഇതില്‍ പോസ്റ്റാന്‍ ശ്രമിക്കാം.
ഇവിടെ

 

2012 ജൂലൈ 4, ബുധനാഴ്‌ച

നീണ്ട അവധിക്കാലം കഴിഞ്ഞെത്തിയതേയുള്ളു. പോസ്റ്റാ‍ന്‍ സ്റ്റോക്കോന്നും ഇല്ലാ. തല്‍ക്കാലം ഇതു റീപോസ്റ്റ് ചെയ്യുന്നു.ജെകെ വിന്റോഡെക്കറേഷന്‍സ്

2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

‘ തടയങ്കള്‍’ എന്ന എന്റെ തമിഴ് കവിതയുടെ പരിഭാഷ

തടസ്സങ്ങള്‍ ഒന്നുമില്ലാതെ കാണുവാന്‍ വന്നു നിന്നെ.....
എന്നാല്‍ ഞാന്‍ കണ്ടതൊക്കയും തടസ്സങ്ങള്‍!
അന്ന്-
നീ ബഹുദൂരത്തില്‍.......!
കാഴ്ചക്ക് കൂടി കിട്ടാത്തവണ്ണം!
ഇന്ന്-
കൈ എത്തും ദൂരത്തില്‍ നീ!
എന്നിട്ടും എന്‍ കൈകള്‍ മാത്രം ചലിക്കുന്നില്ല!
തടസ്സങ്ങള്‍ ഒന്നുമില്ലാതെ കാണുവാന്‍ വന്നു നിന്നെ.....
എന്നാല്‍ ഞാന്‍ കണ്ടതൊക്കയും തടസ്സങ്ങള്‍!

2011 ഡിസംബർ 2, വെള്ളിയാഴ്‌ച

ക്ഷുപിത യൌവ്വനം

ക്ഷുപിത യൌവ്വനം പല്ലുകൊഴിച്ചു
ഹരിത യൌവ്വനം നഖം പൊഴിച്ചു
രാത്രി മഴയുടെ രൌദ്രതാളത്തില-
ലിഞ്ഞപ്പോള്‍ ആവേശ ചുടുച്ചോര
തണുത്തുറഞ്ഞു പോയി ഒരിളം വിരല്‍
സ്പര്‍ശത്തില്‍, ഹിമഹിരി കൊടുമുടി
നീന്തിക്കടന്നു നിര്‍വൃതി തന്‍ സമതലം
താണ്ടി നവ ചേതന ഒഴുകിപ്പരന്നു

പുതുനാമ്പ് തിളിര്‍ത്തു മന്ദം............
കിഴക്കിന്‍ മനത്ത് നിലാവും..........

2011 ജൂലൈ 22, വെള്ളിയാഴ്‌ച

വേലി

ഒരു സൌകര്യത്തിനു വേണ്ടിയാണവര്‍ വേലി പൊളിച്ചത്, രാത്രിയുടെ നിശബ്ദതയില്‍ വേലി ചാടുമ്പോഴുള്ള ശബ്ദം ഇല്ലാതാക്കാനായി മാത്രം. പല രാത്രികള്‍ കൊഴിഞ്ഞപ്പോള്‍ പതിയെ അതൊരു നടവഴിയായി, പിന്നെ കാല്‍പ്പാടുകള്‍ക്കനുസരണം ഇടവഴിയായി. കാലം കടന്നപ്പോള്‍ ഒരു പകല്‍ വെട്ടത്തു അതു പൊതുവഴിയായി തീര്‍ന്നു അവള്‍ പൊതു സ്വത്തും.  

2011 ഏപ്രിൽ 7, വ്യാഴാഴ്‌ച

congrats India... congrats.

                  congrats India... congrats...........
നാനാത്വത്തിലെ ഏകത്വം എന്ന ഇന്ത്യന്‍ ആപ്തവാക്യം അനര്‍ത്ഥ്വമാക്കിയ ഇന്ത്യന്‍ ടീം അംഗങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം തമിഴ് നാട്ടിലായിരുന്ന എനിക്ക് ആ മുഹൂര്‍ത്തം നഷ്ടപ്പെടുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷെ ഭാഗ്യം ഇന്ത്യന്‍ ടീമിനൊപ്പം എനിക്കുമുണ്ടായിരുന്നു. കുംഭകോണത്തെ ലോഡ്ജ് മുറില്‍ ഉറക്കത്തോട് മല്ലിട്ട് ആ അസുലഭ നിമിഷം കണ്ടാര്‍ത്തു വിളിക്കാന്‍ എനിക്കും കഴിഞ്ഞു.



ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജസ്
Related Posts Plugin for WordPress, Blogger...