“ഡ്വിംഖ് ....ഡിംഖ്...ഡ്വിംഖ്... @#^$%#&^$^*)(*(പരസ്യ ഗാനം) യാത്രക്കാരുടെ ശ്രദ്ധക്ക് ട്രൈന്‍ നമ്പര്‍ 166 49 മംഖലാപുരത്തു നിന്നും തിരുവനന്തപുരം വരെ പോകുന്ന പരശുരാം എക്സ്പ്രസ്സ് നാലാം നമ്പര്‍ ഫ്ലാറ്റ്ഫോറത്തിലേക്കു അല്പസമയത്തിനകം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു”
ഇന്ത്യന്‍ റയില്‍വേയിലെ അഞ്ജാത സുന്ദരിയുടെ കമ്പ്യൂട്ടര്‍ നാദം കേട്ട തിരക്കു പിടിച്ച ഫ്ലാറ്റ്ഫോറത്തിലെ അക്ഷമരായ യാത്രക്കാര്‍ ഒരുമിച്ചു തങ്ങളുടെ വാച്ചുകളിലേക്കു നോക്കി. സീസണ്‍ യാത്രക്കാരായതിനാലാവാം ആരിലും പ്രത്യേകിച്ചൊരു ഭാവമാറ്റവും പ്രകടമായി കണ്ടില്ല. കുറേക്കാലമായ് ശീലമായതാണല്ലോ വാച്ചിലെ സമയം റയില്‍വേ സമയവുമായി പാളങ്ങള്‍ പോലെ ഒരിക്കലും കൂട്ടിമുട്ടാത്തത്, അതു കൊണ്ടവര്‍ തങ്ങളുടെ ലോകത്തേക്ക് തന്നെ തിരിച്ചുപോയി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ഒരു ദിവസത്തിന്റെ കലപിലകള്‍, കൊച്ചുവര്‍ത്തമാനങ്ങള്‍, സര്‍വ്വീസ് ലോകത്തിലെ ബദ്ധപ്പാടുകള്‍, തമാശകള്‍ ഇവയൊക്കെ ചിതറിവീഴുന്ന നാലാം നമ്പര്‍ ഫ്ലാറ്റ്ഫോം ശബ്ദമുഖരിതമായിരുന്നു. ഒറ്റക്കും ചെറു ചെറു കൂട്ടങ്ങളായും തങ്ങളുടെ മാത്രം ലോകം തീര്‍ക്കുന്ന അവര്‍ക്കിടയില്‍, പ്രധാന കവാടത്തിനു നേരേ നിന്നിരുന്ന ആ ഗ്രൂപ്പിനെ എല്ലാവരും ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഉയരുന്ന പൊട്ടിച്ചിരി എല്ലാ ശബ്ദങ്ങള്‍ക്കും മുകളിലാണെന്നതു തന്നെ കാരണം. അവര്‍ പത്തോളം പേരുണ്ടായിരുന്നു, വിവിധ പ്രായക്കാരായ അവര്‍ തമാശകളിലൂടെ അതിര്‍വരമ്പുകളില്ലാത്ത ഒരു ലോകം അവര്‍ക്കു ചുറ്റും തീര്‍ത്തിട്ടുണ്ടായിരുന്നു.. വൃത്താകൃതിയില്‍ നിന്ന അവര്‍ അപ്പോള്‍ ഒരാളെ അഭിനന്ദിക്കുകയാണ്. പൌര്‍ണ്ണമി നാളിലെ ചന്ദ്രനെപ്പോലെ മുഖശ്രീയോടു കൂടിയ ചന്ദനവും കുങ്കുമവും ചാര്‍ത്തിയ ആ മുഖം ആനന്ദമുഖരിതമായിരുന്നു.
“കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്”കൂട്ടത്തിലെ ഇളപ്രായക്കാരനെന്നു തോന്നിക്കുന്ന കൊലുന്നെനെയുള്ള ചെറുപ്പക്കാരന്‍ തന്റെ മുന്നിലെ ആ വ്യക്തിയെ കൈ കുലുക്കി അനുമോദിക്കുന്നു. മറ്റുള്ളവരാകട്ടെ ചുറ്റും നിന്ന് അയാളുടെ തോളുകളിലും, പുറത്തും തട്ടി ആഹ്ലാദിക്കുന്നു.
“തീര്‍ച്ചയായും ആനന്ദ് നീ ഒരു വലിയകാര്യമാണ് ചെയ്തത്.” തടിച്ച കണ്ണടകളോടു കൂടിയ പ്രായം ചെന്ന ആ മനുഷ്യന്റെ വാക്കുകള്‍ കേട്ട് അയാളുടെ മുഖം ചുമന്നു തുടുത്തു. സുമുഖനായ ആ ചെരുപ്പക്കാരന്‍ ആകെ വല്ലാതെ ചൂളി, താന്‍ അങ്ങനെ വല്ല്യകാര്യമൊന്നും ചെയ്തില്ലാ എന്ന മട്ടില്‍ അവരോടെന്തക്കയൊ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ആ വാക്കുകള്‍ അവരുടെ ശബ്ദഘോഷണത്തില്‍ മുങ്ങിപ്പോകുന്നു.
ഈ കോലാഘലങ്ങള്‍ക്കിടയില്‍ മറ്റൊരു ചെറുപ്പക്കാരന്‍ കൂടി അവിടെ കടന്നു വന്നു. എന്താണവിടെ ഇത്ര ആഹ്ലാദപ്രകടനമെന്നു ശങ്കിച്ചു നിന്നയാളോടു അല്പം കുടവയറും അതിനോത്ത ശരീരവടിവുമുള്ള കൃതക്രാത്തനായ ഒരാള്‍ പറഞ്ഞു
“ഹാ വായും പൊളിച്ചു നിക്കാണ്ട് അഭിനന്ദിക്കു ആ..നന്ദിന്റെ ധീര പ്രവൃത്തിയെ”
“ങാ എന്താ സംഭവം ഞാനും കൂടെ അറിയട്ടെ” അയാള്‍ പ്രതിവതിച്ചു.
“ആനന്ദ് ഒരു പാ......” എന്നു തുടങ്ങിയ ചന്ദനക്കുറിയിട്ടയ്യാളെ തടുത്തു കൊണ്ട് കൃതക്രാത്തന്‍ തുടര്‍ന്നു
“ഇന്ത്യന്‍ റയില്‍വേയ്കു സംഭവിക്കുമായിരുന്ന ഒരു വലിയ അഭമാനത്തില്‍ നിന്നും ആനന്ദ് റയില്‍വേയെ രക്ഷിച്ചു”
“ങാ ഹാ.. എന്തു സംഭവം?”
“ഒന്നും ഇല്ലടെ” ആനന്ദ് ഇടപ്പെട്ടു “ഞാന്‍ ഒരു.....”
അവര്‍ ആനന്ദിനു മുഴുപ്പിക്കുവാന്‍ അവസരം നല്‍കാതെ അയാളെ തടുത്തു.
“ഞങ്ങള്‍ പറഞ്ഞോളാം. നീ അവിടെ മിണ്ടാതിരിയടാ” ചന്ദനക്കുറിക്കാരന്‍ കടുപ്പിച്ചു തന്നെ പറഞ്ഞു.
കറുമ്പനും സൌമ്യനുമായ ഒരാള്‍ കൈകള്‍ ഉയര്‍ത്തി അവര്‍ക്കിടയില്‍ കടന്ന്
“നിര്‍ത്ത് നിര്‍ത്ത്, ആരെങ്കിലും ഒരാള്‍ പറയു” ആ വാക്കുകള്‍ക്കു ഒരു ആജ്ഞാശക്തിയുള്ള പോലെ. എല്ലാവരും ഒന്നടങ്ങി.അയാള്‍ തുടര്‍ന്നു.
“കേരളത്തിന്റെ ദേശീയ ഉരഗവര്‍ഗ്ഗമായി മാറിയ ഒരു ഇരുകാലി പാമ്പിന് ആകസ്മികമായി സംഭവിക്കാമായിരുന്ന ദാരുണമായ അന്ത്യത്തില്‍ നിന്നും നമ്മുടെ ആനന്ദ് രക്ഷിച്ചു.”
“നമ്മുടെ ആനന്ദ്!” ആശ്ചര്യത്തില്‍ അയാളുടെ മുഖം വിടര്‍ന്നു
“അതേന്ന് നമ്മുടെ ആനന്ദ് ദാ ഇന്നലെ ഇവിടെ സംഭവിക്കാമായിരുന്ന ഒരു വന്‍ അപകടത്തില്‍ നിന്നും- പാഞ്ഞു വരുന്ന പരശുരാമിന്റെ എഞ്ചിനും ഫ്ലാറ്റ്ഫറത്തിനും ഇടയില്‍ ചതഞ്ഞരയുമാരുന്ന- ആ പാമ്പിനെ തന്റെ ഇടതു കരങ്ങളാല്‍ കോരിയെടുത്തു ഈ ചുവന്ന തറയില്‍ ഒട്ടിച്ചുവച്ചു”
“അതൊന്നും ഇല്ലടെ, അയാളു കേറാന്‍ പറ്റാതെ നിന്നപ്പം ഞാന്‍ വലിച്ചു കേറ്റി. അത്രേള്ളു” ആനന്ദ് നിഷ്കളങ്കനായി പറഞ്ഞു.
“ഇല്ല ഇല്ല അയാള്‍ ഫ്ലാറ്റ്ഫോമില്‍ കൂടി ഇഴഞ്ഞിറങ്ങിയപ്പോ ട്രൈന്‍ വന്നു. നീ വലിച്ചു കയറ്റിയതു കൊണ്ടു മാത്രമാണ് അയാള്‍ ചതഞ്ഞരയാത്തതു.”
“ആണു ഞാന്‍ കണ്ടതല്ലേ!”
“പച്ചപ്പാവം പോലെ നടക്കുന്ന നീ ആളൊരു ഭയങ്കരന്‍ തന്നെ!”
“വന്യ ജീവി സംരക്ഷണം കൂടി നടത്തിയ നീ ഞങ്ങള്‍ക്ക് അഭിമാനം തന്നെ”
“കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്.........”
ഓരോരോ അഭിപ്രായങ്ങള്‍ക്കിടയിലേക്ക് ഒന്നും അറിയാത്തവനെപ്പോലെ, തന്നെയും കാത്ത് അക്ഷമരായി നില്‍ക്കുന്ന അവര്‍ക്കിടയിലേക്കു മറ്റൊരു ശൂളം വിളിയുമായ് പരശുരാം എക്സ്പ്രെസ്സ് കടന്നു വന്നു.
*******************************************************************************
ഇതിന്റെ തമിഴ് പരിഭാഷ இதனுடைய தமிழாக்கம்

7 അഭിപ്രായങ്ങൾ:
ഇതു യഥാര്‍ത്തമായും സംഭവിച്ച ഒരു കാര്യം തന്നെയാണ്. മൂക്കറ്റം കുടിച്ചു പൂസായി ഫ്ലാറ്റ്ഫോമിലൂടെ ശൂ...... ശു...ന്ന് ശബ്ദത്തോടെ അലഞ്ഞു നടന്നു ഒടുവില്‍ ട്രാക്കിലേക്കു ഇഴഞ്ഞിറങ്ങിയ ചെറുപ്പക്കാരനായ ഒരു കുടിയനെ എന്റെ സുഹൃത്ത് ശ്രീ.ആനന്ദ് എഞ്ചിനു 50 മീറ്റര്‍ അകലത്തില്‍ നിന്നും വലിച്ചെടുക്കുയായിരുന്നു.ഒന്നുരണ്ട് മിനിറ്റിനുണ്ടായ അല്പ ബോധത്തില്‍ ആനന്ദിന്റെ കൈകള്‍ പിടിച്ചു നന്ദി പറഞ്ഞ അയാളെ റയില്‍വേ പോലീസ് പിടിച്ചുകൊണ്ട് പോയി.
urvashi award kittumo ?
kitttatha paksham samarathileyk pokunnathayirikkum.
Congrtas Anand for bringing a man back to life eventhough he is a drunkard.
അതു ശരി, അങ്ങനെയാണല്ലേ?
കൊള്ളാം. അഭിനന്ദനങ്ങൾ.
അഫ്സല്‍, അബി മാഷേ,എചുമു വരവിനു നന്ദി
ആനന്ദിനു ഇതു വായിച്ചിട്ട് ഭയങ്കര നാണം. എല്ലാവരുടേയും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
congratulations anand!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ