hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2010, നവംബർ 3, ബുധനാഴ്‌ച

എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........

ചെമ്മണ്ണ് കുഴച്ചൊരു കൊട്ടാരം  
ഭൂമി തന്‍ പച്ചപ്പ്‌ മേല്‍  നിണം
തേച്ചൊരു കുഞ്ഞു പര്‍വതം!

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........


അതിന്‍ ഗര്‍ഭത്തിനുള്ളില്‍ -
കുളിര്‍മ..സൂര്യ താപത്തിനു തട!-
പകല്‍ മാന്യന്‍...
ഉഷ്ണം..വാനിന്‍ കണ്ണീരിനും തട!-
തസ്കരന്‍ ...
വെളിച്ചം..കണ്ണടച്ചിരുട്ടാക്കി!
അഴിമതി...
ഇരുട്ട്..കണ്ണ് തുറന്നപ്പോള്‍
എന്നെ കാണ്മാനില്ല!
സ്വാര്‍ത്ഥന്‍!

ആരാണ് ഞാന്‍............?



പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........
ഒച്ചയും ഇല്ല അനക്കങ്ങളും ഇല്ലാതെ
കാറ്റും വെളിച്ചവും ഇല്ലാതെ
കൂട്ടും കുപ്പായവുമില്ലാതെ
പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........


പലവിധം ..........

 ഒന്നാമന്‍-ഉരഗ ജീവി
കാലില്ല, കയ്യുമില്ല ഭൂമിയിലിഴയും 
പക്ഷെ, സര്‍പ്പം വിഷലിബ്ധം!
കൊലക്ക് ത്രാണിയുണ്ടെങ്കിലും
പ്രാണനും കൊണ്ട് ഓടുന്നു!
എങ്കില്‍ ഞാന്‍ വിഷകാരിയായൊരു ഭീരുവോ......?

രണ്ടാമന്‍- വെറും ചിതലുകള്‍
അവറ്റകള്‍ എല്ലാം ജീര്‍ണിപ്പിക്കും.
മണ്ണോടു മണ്ണായ് അടിഞ്ഞിടും
ബാക്കിയേതും വച്ചേക്കില്ലെങ്കിലും 
പാവം വെറും ഒരു കീടം!
അപ്പോള്‍ ഞാന്‍ വെറും കൃമി മാത്രമോ.........?

മൂന്നാമന്‍-കുഞ്ഞനുരുംപുകള്‍
വരി വരിയായ് നിരനിരയായ്
അനുസരണയോടെ, ഒരു-
മഴ വന്നാല്‍ ഒലിച്ചുപോകും
കാറ്റടിച്ചാലോ പറന്നു പോകും
അന്നം മാത്രം തേടി അലയും  സാധുക്കള്‍
യഥാര്‍ത്ഥത്തില്‍ ഇത് ഞാന്‍ തന്നയല്ലേ..............?
അറിയില്ല...........

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........
 

3 അഭിപ്രായങ്ങൾ:

SIVANANDG പറഞ്ഞു...

"അന്നം മാത്രം തേടി അലയും സാധുക്കള്‍"

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കവിതയെപറ്റി ഒന്നും പറയ്യാന്ന് അറിയാത്തഥിനാല്ല് നോ കമന്റ്സ്..

SIVANANDG പറഞ്ഞു...

അരീക്കോടന്‍ മാഷെ കവിതയെന്നു വിളിക്കാന്‍ പറ്റുമോ? ചില നേരത്ത് തോന്നുന്ന വിഭ്രാന്തികള്‍- മനസ്സിനു(തലക്കു) ബലമില്ലാത്ത ചില അവസ്ഥ-

Related Posts Plugin for WordPress, Blogger...