hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2011, മാർച്ച് 24, വ്യാഴാഴ്‌ച

സാക്ഷി - ഒരു പുനര്‍വിചിന്തനം

മറ്റൊരു തിരഞ്ഞെടുപ്പുകാലം കൂടി, സീറ്റുകള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകള്‍, മോഹന വാഗ്ദാനങ്ങള്‍, ആകെ കലപില തന്നെ.
കോളേജിലെ പഴയ മാഗസിനുകള്‍ മറിച്ചു നോക്കുന്നതിനിടയ്ക്കു കണ്ട ഒരു കവിത “സാക്ഷി” ഓര്‍മ്മവന്നു. കാല ഘട്ടം മാറി, സാഹചര്യങ്ങളും മാറി എങ്കിലും ആനുകാല്യ പ്രസക്തി ഉണ്ട് ഏന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു. ഇതെഴുതിയ പ്രിയ വിദ്യാര്‍ത്ഥി ജിനോബ് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അതുകൊണ്ടു തന്നെ അനുവാദം വാങ്ങിയിട്ടുമില്ല.എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ പറയാം.

സാക്ഷി
ഞാന്‍ അവരോട് ദാഹജലം ചോദിച്ചു
അവര്‍ എനിക്കു കോള തന്നു
പിന്നെ ഞാന്‍ അരി ചോദിച്ചു
അവര്‍ എനിക്കു ലഹരി തന്നു
ജനത്തിന്റെ പട്ടിണിക്കൊരു പരിഹാരം ചോദിച്ചു
അവര്‍ നക്ഷത്ര ഹോട്ടലുകള്‍ തന്നു
റോഡു ചോദിച്ചു, പുഴ ചോദിച്ചു
അവര്‍ റോഡും റോഡില്‍ പുഴയും തന്നു
നാടിനു സമാധാനം ചോദിച്ചു
അവര്‍ ഗുണ്ടാ പോലീസിനെ തന്നു
സന്തോഷത്തിന്റെ ഒരു നിമിഷമെങ്കിലും
ലഭിക്കാനായി യാചിച്ചു
അവര്‍ തീം പാര്‍ക്കുകളിലൂടെ എന്നെ വിസ്മയിപ്പിച്ചു
സഹികെട്ട് ശവമടക്കാന്‍ ഒരു പിടി മണ്ണു ചോദിച്ചു
അവര്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ തീര്‍ക്കാമെന്ന്
വാക്കു മാത്രം തന്നു.

രചന: ജിനോബ് എം




6 അഭിപ്രായങ്ങൾ:

SIVANANDG പറഞ്ഞു...

സഹികെട്ട് ശവമടക്കാന്‍ ഒരു പിടി മണ്ണു ചോദിച്ചു
അവര്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ തീര്‍ക്കാമെന്ന്
വാക്കു മാത്രം തന്നു.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

സഖാക്കന്മാര്‍ക്കിട്ട് ഒരു കൊട്ട്???

sivathanul പറഞ്ഞു...

good, but u r a ldf?

SIVANANDG പറഞ്ഞു...

അബീദ് മാഷേ മുന്‍ പാതി ഗാന്ധിയന്മാര്‍ക്കും പിന്‍ പാതി സഖാക്കള്‍ക്കും ആണെന്നു തോന്നുന്നു. കവിക്കുമാത്രം അറിയാം.

@ ശിവതാണു.... ആണു പക്ഷെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ?

Lipi Ranju പറഞ്ഞു...

നല്ല കവിത...
ഇതെഴുതിയ സുഹൃത്തിനെ കണ്ടുമുട്ടിയാല്‍ അഭിനന്ദനം
അറിയിക്കണേ..ഷെയര്‍ ചെയ്തതിനു നന്ദി ശിവാനന്ദജി.

SIVANANDG പറഞ്ഞു...

ലിപി സ്വാഗതം....വരവിനു നന്ദി....
തീര്‍ച്ചയായും ജിനോബ് മുന്‍പില്‍ വരും എന്നു തന്നെ വിശ്വസിക്കുന്നു. അദ്ധ്യാപര്‍ക്കു മാത്രമുള്ള ഒരു ഭാഗ്യമാണ് വീണ്ടും കുട്ടികളെ കണുമ്പോഴുള്ള ഒരു സന്തോഷം.

Related Posts Plugin for WordPress, Blogger...