hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2026 മേയ് 28, വ്യാഴാഴ്‌ച

കുഞ്ഞുടുപ്പുകൾ

 **കുഞ്ഞുടുപ്പുകൾ**

ഒരു മാത്രകൊണ്ടണിഞ്ഞ തെന്തുനീ  

വെറുപ്പിൻ കറുത്ത കുപ്പായം

മറയ്ക്കുവാനോ ഇത്ര നാൾ പകർന്ന സ്നേഹത്തിൻ കുഞ്ഞുടുപ്പുകൾ


ഒരു രാത്രി കൊണ്ടണിഞ്ഞ

തെന്തു നീ

ഇരുട്ടിൻ കറുത്ത കമ്പിളി


മാറ്റുവാനോ ഇത്ര നാൾ പകർന്ന കരുതലിൻ കുഞ്ഞുടുപ്പുകൾ


ഒരു പകലെരിഞ്ഞു തീരുകിൽ അണിഞ്ഞതെന്തു നീ കോപാഗ്നി തൻ നാളങ്ങൾ

ചുട്ടെരിച്ചീടുവാനെൻ മോഹങ്ങളെ പൊതിഞ്ഞൊരീ കുഞ്ഞുടുപ്പുകളെ


ഒരൊറ്റ പെയ്ത്തിലലിയിച്ചതെന്തു നീ

ഇക്കാലമെല്ലാം നാം വരച്ച വർണ്ണരാജികളെ

മരുഭൂവിലുഷ്ണത്തിലെ വിയർപ്പുമണികളൊപ്പിയ കുഞ്ഞുടുപ്പുകളെ


ഓരോ നോട്ടവുമോരോ വാക്കും കാത്തിരിപ്പിൻ സൂചി മുനയാൽ  കോർത്തു വച്ച കുഞ്ഞുടുപ്പുകൾ


നിൻ നെഞ്ചിൽ നീയണിഞ്ഞ മാത്രയിൽ ബാക്കിയായോരാ

സൂചിമുനയെന്തിനായ് 

ആഴ്ത്തിറക്കിയെൻ

ഇടനെഞ്ചിൻ ഹൃത്തടത്തിൽ..."









Related Posts Plugin for WordPress, Blogger...