നഗരത്തില്‍ തൊട്ടയല്‍ വാസിയേപ്പൊലും അറിഞ്ഞു കൂടാതെ ജീവിച്ചു വന്ന എനിക്കു അയല്‍ക്കാര്‍ നല്ല വരവേല്‍പ്പാണു നല്‍കിയത്. പുതിയ താമസക്കാര്‍- ഒരു സുന്ദരന്‍ യുവാവും അതിനൊത്ത സൌന്ദര്യം ഇല്ലെങ്കിലും (അവളിതു വായിക്കില്ലാ എന്ന ഉറപ്പെനിക്കുണ്ട്) സുന്ദരിയായ ഭാര്യയും രണ്ട് വയസുകാരനും അടങ്ങിയ കുടുംബം വന്ന വിവരം ആ പരിസരത്തൊക്കെ അറിഞ്ഞുകഴിഞ്ഞിരുന്നു, (അതുകൊണ്ടെനിക്കു അധികം പബ്ലിസിറി ഒന്നും കൊടുക്കേണ്ടി വന്നില്ല) ഈ വിവരം എനിക്കു മനസിലായതു ഒരു മാസത്തെ പൊറുതി കഴിഞ്ഞപ്പൊഴാണ്.
നഗരത്തിന്റെ ചിഹ്നങ്ങളില്‍ ഒന്നായ റെസിഡന്‍സ് അസ്സോസിയേഷന്‍ ഏര്‍പ്പാട് ഇവിടേയും ഉണ്ടായിരുന്നു. എം ആര്‍ എ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന "മഹാത്മാ റെസിഡന്‍സ് അസോസിയേഷന്‍ " നിര്‍ഭാഗ്യം കൊണ്ട് അതിന്റെ വാര്‍ഷിക സമ്മേളന കാലത്താണ് നമ്മുടെ പ്രവേശനം!
അഹങ്കാരം ഒട്ടും കൂടതെ പറയട്ടെ സര്‍ക്കാര്‍ ജീവനക്കരനും അതുതന്നെ ഒരു എഞ്ചിനീറിംഗ് കോളേജ് അദ്ധ്യാപകനുമായ - (അതിപ്പൊഴും തീര്‍ച്ച്പ്പെട്ടിട്ടില്ല എങ്കിലും വെക്കേഷന്‍ എന്ന പണിയില്ലാക്കാലം അനുഭവിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് അങ്ങനെ ആണെന്നാണു വെയ്പ്പ്. ) എന്നെ അവര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. സിറ്റിക്കുള്ളിലെ ചാല കമ്പോളത്തില്‍ ഒരു കോണില്‍ തീപ്പെട്ടി കൂടുപോലുള്ള മാളത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന എനിക്കു ഈ ക്ഷണം ഒരു അംഗീകാരമായാണ് തോന്നിയത്, അതു കൊണ്ട് തന്നെ തീര്‍ച്ചയായും പങ്കെടുക്കണമെന്നു തീരുന്മനിച്ചു.
റിട്ടേഡ് അദ്ധ്യാപകനും എഴുത്തുക്കാരനും ഒഴിവു ജീവിതം ഒറ്റക്ക് ആസ്വദിക്കുന്ന ഫ്രൊ.ശ്രീകണ്ഠന്‍ നായര്‍ അദ്ധ്യക്ഷനായ ആ സദസ്സില്‍ രണ്ട് നാരികളടക്കം പത്തു പതിനഞ്ചു പേരൂടെ ഉണ്ടായിരുന്നു.
ഞാന്‍ ഊഹിച്ചതു പോലെ അവര്‍ ആളില്ലാ കൂട്ടം അല്ലാ എന്നെനിക്കു ബോദ്ധ്യപ്പെട്ടു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രെസിഡെന്റ് തുടരണമെന്ന ഐക്യകണ്ഠേനയുള്ള തീരുമാനം വയോദിഹനായ അദ്ദേഹത്തിന്റെ തടസ്സ വാദങ്ങളെ ബാഷ്പമാക്കി കളഞ്ഞു. തുടര്‍ന്നു ബാക്കി സ്ഥാനങ്ങള്‍ ഓരോര്‍ത്തര്‍ക്കും വീതം വച്ചപ്പൊള്‍ ഞന്‍ പൊലും അറിയാതെ അതിന്റെ ഭാഗമാകേണ്ടി വന്നു. “രോഹി ഇച്ഛിച്ചതും ഭാരവാഹിത്വം വൈദ്യര്‍ കല്പിച്ചതും ഭരവാഹിത്വം“ ഉള്ളില്‍ ഒളിപ്പിച്ച കള്ളച്ചിരിയോടെ ഇത്ര പെട്ടെന്നു കാര്യം നടന്ന സന്തോഷം പുറമെ കാണിക്കാതെ, അവരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങുന്നതു പോലെ ഞാന്‍ റാന്‍ മൂളി. അങ്ങനെ ഞാന്‍ ഒരു ഭാരവാഹിയും ആയി.
എന്തിനാ ഈ പുരാണം പറച്ചില്‍ എന്നാണോ സംശയം? പറയാം. എനിക്കു പറ്റിയ ഒരു അമളിയുടെ കഥ പറയാം................
(തുടരും..............)
1 അഭിപ്രായം:
“രോഹി ഇച്ഛിച്ചതും പാല് വൈദ്യര്‍ കല്പിച്ചതും പാല്‍“ ഉള്ളില്‍ ഒളിപ്പിച്ച കള്ളച്ചിരിയോടെ ഇത്ര പെട്ടെന്നു കാര്യം നടന്ന സന്തോഷം പുറമെ കാണിക്കാതെ, അവരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങുന്നതു പോലെ ഞാന്‍ റാന്‍ മൂളി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ