തുടരുന്നു........ ഭാഗം മൂന്ന് ........
ഭാഗം രണ്ടിവിടെ
ഭാഗം ഒന്നിലേക്ക്
ജലധോഷം,മൂക്കടപ്പ്,തുമ്മല്‍ ഇത്യാതി മഴജന്യ രോഹപീഡകള്‍ നിമിത്തം രൂപ പത്തഞ്ഞൂറ് പൊടിഞ്ഞുകിട്ടി.
ചാറ്റല്‍ മഴയത്ത് പമ്മി നിന്ന് തണുപ്പടിച്ചിട്ടാണ് മേല്‍ പ്രസ്താവിച്ച് മുദ്ദോഷങ്ങളും കൂടി എന്നെ ഒരു പരുവത്തിലാക്കിത്. എന്നിട്ടോ മാര്‍ജ്ജാരനെ ഒട്ടു പിടിച്ചതും ഇല്ല. ഒടുവില്‍ അവശതകളോട് തോറ്റ്, സെക്രട്ടറിയെ തന്നെ സമീപിക്കുവാന്‍ തീരുമാനിച്ചു.
“ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...................ടര്‍...ടര്‍...ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.....................”
നെഞ്ചത്തിരുന്നു മൊബല്‍ വിറച്ചു. “തേടിയ സെക്രട്ടറി മൊബലില്‍ വിറച്ചു“
“ഹല്ലോ! സാറിനെ അങ്ങോട്ട് വിളിക്കുവാനിരുന്നതാ. എന്താ സാറേ വിശേഷം?”
“ഒരു കല്യാണം ഉണ്ട്. വൈകിട്ട് ഉണ്ടാവണം”
എം ആര്‍ എ യുടെ ഭാഗമായതില്‍ പിന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ എത്ര കല്യാണം കൂടീന്ന് ഒരും പിടിയും ഇല്ലാ. ഈ ഭാഗത്തുള്ളവരൊക്കെ ഇപ്പൊ കല്യാണങ്ങള്‍ വരി വരിയായ് നടത്തുന്നതുന്റെ ഗുട്ടന്‍സ് എത്ര ആലോജിച്ചിട്ടും പിടികിട്ടുന്നില്ലാ.
“അയ്യോ സറേ, ഞാന്‍ കുടുംബത്തോടൊപ്പം തമിഴ് നാട്ടിലാണല്ലോ.”(സത്യായിട്ടും തമിഴ് നാട്ടിലായിരുന്നു.)
“എന്നാ അങ്ങനെയായിക്കോട്ടെ” എന്നും പറഞ്ഞ് കട്ട് ചെയ്യാന്‍ പോയി.
“ഹലോ ഹലോ വയ്കല്ലേ സാറേ. എനിക്കൊരു കാര്യം പറയാനുണ്ട്.”
“ ങാ! പറഞ്ഞോ പറഞ്ഞോ”
“ നമ്മടവിടെ തെരുവ് വിളക്ക് ആരോ രാത്രിയില്‍ സ്ഥിരമായ് അണക്കുന്നുണ്ട്. രാത്രി ഞാന്‍ ഒന്നു കറങ്ങി നോക്കി ആരേയും കിട്ടീല്ലാ. നമുക്കത് ആരാന്ന് കണ്ടുപിടിക്കണം”
“ആണോ? ആരാ?”
“ആരാന്ന് അറിയില്ല, കഴിഞ്ഞ ഒന്നു രണ്ട് ഞായറഴ്ചകളില്‍ ഈ ഭാഗത്തേക്കുള്ള ഫീസ് മാത്രം ഊരുന്നുണ്ട്.
“എന്നാ? ഞായറാഴ്ചയോ?”
“നല്ല മഴയുണ്ടായിരുന്ന ദിവസം”
“ങാ അത് ഞാനറിഞ്ഞു.”
എന്നിട്ടാണോ ഒന്നു അന്വേഷിക്കാതെ സെക്രട്ടറിമിണ്ടാതിരിക്കുന്നത്.
“എന്നിട്ടന്വേഷിച്ചോ സാറേ?”
“അതേ നമ്മുടെ രണ്ടാമത്തെ വളവില്‍ നില്‍ക്കുന്ന് പോസ്റ്റില്‍ മരക്കൊമ്പ് തട്ടി തീ പാറുന്നുണ്ടായിരുന്നു. അതാ അത് ഫുസ് ഊരി വച്ചത്”
ഇതു കേട്ടതും ഇടിവെട്ടിയവന്റെ തലയില്‍ ഷോക്കടിച്ച മാതിരിയായ് ഞാന്‍.
ഇത്തവണയും വൈദ്യുതികാര്യത്തില്‍ എന്റെ ഫ്യൂസ് കരിഞ്ഞു.
1 അഭിപ്രായം:
ഇടിവെട്ടിയവന്റെ തലയില്‍ ഷോക്കടിച്ച മാതിരിയായ് ഞാന്‍.
ഇത്തവണയും വൈദ്യുതികാര്യത്തില്‍ എന്റെ ഫ്യൂസ് കരിഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ