കാലത്ത് ഉണര്‍ന്നാല്‍ പറ്റുമെങ്ങില്‍ ഒരു ചായ കുടിക്കണം അതൊരു ശീലമായ് പോയി . പാവം അപ്പന്‍ രാവിലെ പാലൊക്കെ വാങ്ങി, ചായയൊക്കെ ഇട്ട് തന്നു ശീലിപ്പിച്ച്താണ്. അതാ ഇപ്പൊ കുഴപ്പമായത്. സഹപ്രവര്‍ത്തകര്‍റെയില്‍വേ സ്റെഷനുള്ളില്‍ വീടുണ്ടെന്നെന്നെ കളിയാക്കുമായിരുന്ന ആ കാലത്ത് അതിനൊക്കെ സമയവും ഉണ്ടായിരുന്നു. (കിലോമീറ്ററുകള്‍ക്ക് അപ്പുറത്തും നിന്ന് പുലര്‍ച്ചെ തന്നെ വരുന്ന ഇവര്‍ക്കൊക്കെ രാവിലത്തെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ അസൂയ കൊണ്ട് പറയുന്നതാ.) എന്നാല്‍ ഇപ്പൊ അതല്ലല്ലോ അവസ്ഥ (അവരെ പോലെ) കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ പുറപ്പെടണം ഇല്ലങ്ങില്‍ പരശുരാമന്‍ കൂക്കി വിളിച്ച്ങ്ങു പോകും വടക്കോട്ട് .
പരശുരാമന്റെ ചങ്ങാത്തമാണ് രാവിലെ തന്നെ പത്രവായനയും ശീലമാക്കിയത്. കാലത്ത് തന്നെ ചൂടോടെ വാര്‍ത്തകള്‍ വാരി വിഴുങ്ങുമ്പോള്‍ ഉള്ള സുഖം ഒന്ന് വേറെയാണ് . കടുത്ത സാമ്പത്തിക മാന്ദ്യം കാരണം കേവലം നാല് രൂപയുടെ ആ സുഖം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്,ചായകുടിയാകട്ടെ സര്‍ക്കാര്‍ വിലാസം കലക്ക് കുടിച്ചിട്ട് വയറു പഞ്ചര്‍ ആയതു പ്രമാണിച്ച് മുടങ്ങിയിരിക്കുന്നു.
അപ്പോഴുണ്ട് അടുത്ത സീറ്റുകാരന്‍ നിവര്‍ത്തി വച്ചു വായിച്ചു നമ്മെ കൊതിപ്പിക്കും . പിന്നെ അത് തട്ടിപ്പറിച്ചു ലോകമാസകലം ഉള്ള ബോംബ് പൊട്ടലുകളും മോഷണ കൊലപാതക പരമ്പരകളും ഒക്കെ വായിച്ചു വയറു നിറച്ചു കഴിയുവോളം ആകെ ഒരു പെടപെടച്ചില്‍ തന്നെ. ചിലപ്പോ ഒത്തതെന്നു വരും. ചിലപ്പോ പുളിച്ച മുന്തിരി കഥയിലെ ചെന്നായെ പോലെ വായില്‍ വെള്ളമൂറി ഇളിചിരിക്കേണ്ടി വരും. അപ്പൊ പിന്നെ ഒരു കള്ള ഉറക്കം തന്നെ ശരണം .ഇന്നേ രാവിലെയും ഒത്തു ഒരു സക്കാത്ത് വായന.
ഇന്നലത്തെ രാത്രി കൊതുക് സംഗീതം കേട്ട് ഉറക്കം പടിവാതില്‍ക്കല്‍ പിണങ്ങി നിന്നതിന്റെ ക്ഷീണം പരശുരാമന്റെ ഗര്‍ഭത്തിനുള്ളില്‍ തീര്‍ക്കാം എന്ന വിചാരത്തോടെ ഒരു കുഷന്‍ സീറ്റൊക്കെ കണ്ടെത്തി, സുഖ ശയനത്തിനു വട്ടം കൂട്ടുമ്പോള്‍ സഹ സീറ്റുകാരന്‍ ദാ വാങ്ങുന്നു മനോരമ. ഹാവു! ആശ്വാസം ഇന്നത്തേക്കും ഒത്തു.പിന്നെ എന്ത് ഉറക്കം! ഇറങ്ങെണ്ടിടം എത്തുവോളം പരമ സുഖം .
2 അഭിപ്രായങ്ങൾ:
ദൈവമേ!
വയറും പ്ലെയറും സ്ട്രിപ്പറുമായി നടന്ന സാറിന്റെ പരുക്കൻ രൂപത്തിനുള്ളിൽ ഇങ്ങനെ ഒരു കലാകാരനുണ്ടായിരുന്നോ?
അറിഞ്ഞില്ലല്ലോ സാർ!!! ആരും പറഞ്ഞുമില്ലല്ലോ!
ഏതായാലും നന്നായിട്ടുണ്ട് സർ...അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു :)
നന്നായിട്ടുണ്ട്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ