ഒരിക്കൽ ഒരിടത്ത് ഒരു ചെടി മുളച്ചു ഒരുവൻ വൃക്ഷത്തിൻ്റെ ചില്ലകളിൽ ചേക്കേറിയ ഏതോ പക്ഷി കാഷ്ഠിച്ചു പോയ വിത്ത് ആ മണ്ണിലാണ്ടു കിടന്നു. ചുറ്റും അനവധി മരങ്ങൾ നിറഞ്ഞ ഒരു ഭൂപ്രദേശമായിരുന്നു അവിടം. അനുകൂലമായ പരിസ്ഥിതിയിൽ അന്നു പെയ്തൊരു മഹാമാരി ആ മരത്തിനു മീതെ താണ്ഡവമാടി ഘോരഘോരം പെയ്തൊഴിഞ്ഞ മഴയെ ആവൻ മരം തൻ്റെ ശക്തമായ ശാഖാകരങ്ങളിലെ ഇലകൾക്കു മീതെ ഏറ്റുവാങ്ങി പതിയെ പതിയെ ഓരോ ശാഖയിലൂടെ പ്രകരമില്ലാതെ മണ്ണിൽ എത്തിച്ചു. മറ്റു പല മരങ്ങൾക്കും ഇത്രയും ശക്തമായതും ഇലകൾ തിങ്ങിയതുമായ ശാഖകൾ ഉണ്ടായിരുന്നില്ല. ശക്തമായ മഴയുടെ ഒഴുക്കിൽ അവിടെ ഉണ്ടായിരുന്ന സർവ്വവും ഒലിച്ചു പോയി
മാനം തെളിഞ്ഞു അടിഞ്ഞു കൂടിയ എക്കൽമണ്ണ് ധാരാളം ധാതുക്കളെ വൻമരച്ചുവട്ടിൽ നിക്ഷേപിച്ചു. ഇളം വെയിൻ്റെ ചുംബനവും ഏറ്റുവാങ്ങി ഉറക്കത്തിലായിരുന്ന വിത്ത് പതിയെ കൺതുറന്നു. ഉച്ചവെയിൽ കനത്തപ്പോഴെല്ലാം വൻമരത്തിലെ ശിഖിരങ്ങൾ തണൽ തീർത്തു. ദാഹിച്ചു വലഞ്ഞപ്പോഴൊക്കെ വൻമരത്തിൻ്റെ വേരുകൾ നീരു നല്കി പതിയെ വളർന്നു വന്ന വിത്ത് ഇപ്പോൾ ചെറിയൊതു ചെടിയായി മാറിയിരുന്നു. തന്നിൽ ഉയരുന്ന ഓരോ പച്ചിലയും നോക്കി ചെടി തന്നെ അഭിനന്ദിച്ചു നാളുകൾ കടന്നു പോയി
ചെടിയൊരു കുഞ്ഞു മരമായി മാറി. അത്യാവശ്യം വേറിക്കം കിട്ടി ഒന്നു നിവർന്നുന്നിന്നു . ഒരു പാടു പക്ഷികൾ ഇക്കാലമെല്ലാം ആ വൻമരത്തിൻ്റെ ചില്ലകളിൽ ചേക്കേറി വൻമരമാകട്ടെ വന്നു ചേർന്ന ഓരോ കിളികളേയും തൻ്റെ ശിഖിരങ്ങളിൽ സംരക്ഷിച്ചു. അവരെ തൻ്റെ മക്കളായി പരിരക്ഷിച്ചു.
കൂട്ടത്തിൽ ചില ചെറുപക്ഷികൾ ചെറിയ മരത്തിൻ്റെ ഒന്നുരണ്ടു ശാഖകകളിൽ ചേക്കേറി. അവയുടെ കലപില ശബ്ദങ്ങളിലും അവർ പങ്കു വച്ച നാട്ടു വിശേഷങ്ങളു കേട്ടു താനെന്തോ ഭയങ്കര സംഭവമാണെന്ന് തോന്നിത്തുടങ്ങി.നാടുകാണാത്ത ഒരു വരൾച്ചാക്കാലം വന്നണഞ്ഞു. മഴയുടെ കണിക പോലു കാണാതെ കുളങ്ങളും പുഴകളും വറ്റി വരണ്ടു.ചുറ്റിലും ഉണ്ടായിരുന്ന പല മരങ്ങളും കാലപഴക്കത്തിൻ്റെ ജീർണ്ണതയിൽ നിലംപൊത്തി പല മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ വൻമത്തിനു കീഴിൽ നിന്ന ഒറ്റ മരം ചൂടേൽക്കാതെ വാടിത്തളരാതെ നിന്നു. ആഴങ്ങിൽ ആഴ്ന്നിറങ്ങിയ വൻമരത്തിൻ്റെ വേരുകൾ ദാഹജലം കണ്ടെത്തി നല്കി. ഉഗ്രപ്രതാപം പൂണ്ട സൂര്യൻ്റെ അതികഠിന മിഴികളിൽ നിന്നും വൻമരം താങ്ങായി സംരക്ഷിച്ചു. തനിക്കു കിട്ടിയ സംരക്ഷണം തൻ്റെ നിവർന്ന തടികൊണ്ടും വേരു കൊണ്ടും ഞാൻ സ്വയം വളർന്നതുമാണെന്ന വിചാരത്താൽ ചെറുമരം അഹങ്ങരിച്ചു. ആയിടെ തൊപ്പിതൂവൽ വച്ച ഒരു പക്ഷി ഈ ചെറുമരത്തിൽ വന്നു ചേർന്നു. ചാരനിറം പൂണ്ട ആ പക്ഷി അവിടെ കണ്ട ചെറു ചെറു പക്ഷികളെ തൻ്റെ തൊപ്പി തൂവൽ കാട്ടി ഭയപ്പെടുത്തി ചാരനിറത്തിൻ്റെ പ്രൗഡി കാട്ടി ചൊൽപ്പടിയിൽ നിർത്തി അഹങ്കാരപൂർവം തലയുയർത്തിനോക്കി ചെറുപക്ഷി പക്ഷെ മാനം കാണാൻ കഴിഞ്ഞില്ല. വേണ്ടത് വെയിൽ കൊള്ളാത്തതിനാലാണ് നീയിങ്ങനെ കുറുകികയതെന്ന തൊപ്പി പക്ഷിയുടെ ഉപദേശം കേട്ട് ചെറുമരം വൻമരത്തെ പഴിച്ചു. എനിക്കു കിട്ടേണ്ട വെയിൽ മുഴുവൻ തട്ടിയെടുത്ത വൻമരത്തെ ഏതു വിധേനയും ഇല്ലാതാക്കുവാൻ ചെറുമരം കിണഞ്ഞു ശ്രമിച്ചുവൻമരത്തിൻ്റെ തണലിൽ നിന്നിരുന്നതിനാൽ ചെറുമരത്തിൻ്റെ ഇലകൾ ഇളം പച്ചയായി തന്നെ ന്നിന്നിരുന്നു. അതു കണ്ട് ആദ്യമാദ്യം എത്തിയിരുന്ന കിളികൾ വൻമരത്തിലേക്കു തന്നെ ചേകേറി അതുകണ്ട ചെറു മരം വൻമരത്തെപ്പോലെയാകാൻ തുടിച്ചു. മരത്തേക്കാളും ഉയരത്തിൽ വളരാൻ തുടിച്ചു. തൂവൽപക്ഷിയും വൻമരത്തണലിൽ ഒളിച്ചു പാർത്ത കള്ളച്ചെടികളും ചെറുമരത്തെ പ്രോൽസാഹിപ്പിച്ചു.
ധ്വരമൂത്ത ചെറുമരം ഒടുവിൽ വൻമരത്തിൻ്റെ കടയ്ക്കൽ കത്തി വച്ചു.
ശേഷം ചിന്ത്യം😊