hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2024, ജൂൺ 30, ഞായറാഴ്‌ച

സമയം

 സമയം | ശിവാനന്ദജി


സമയം ശരിയല്ലത്രെ !

കണിയാൻ കവടി നിരത്തി പറഞ്ഞുവത്രെ !

ഇന്നലെ ഏറെ വൈകിയും തോണ്ടിനോക്കിയിരുന്നതാ.....

നേരം വെളുക്കുവോളം തിന്നാൻ കുത്തിയിട്ടതാ...

എന്നിട്ടും ഇപ്പോ ചത്തിരിപ്പാണ് മൊബൈൽ !


ബ്രോയിലർ ചിക്കനും

മസാലകൂട്ടും പഞ്ചാബി അരിയും പള്ളയിൽ നിറച്ചു ഇന്നലെ ഉച്ചയ്ക്കു

കൂടി കൂകി വിളിച്ചതാ കുക്കർ

എന്നിട്ടും ഇപ്പോ ചത്തിരിപ്പാണ് !


ഇന്നലെ രാത്രി കൂടി എന്നെ വീട്ടിലെത്തിച്ചതാ നേരം വെളുത്തോന്നു നോക്കി ഗർഭം ഒഴിഞ്ഞ വയറുപോലെ കുഴഞ്ഞു കിടക്കുന്നു പിന്നിലെ 

ചക്രം .........


അടുത്തടുത്ത് പ്രശ്നങ്ങൾ തിരമാല മാലപോലെ ഒന്നൊടുങ്ങും മുമ്പേ വരവായി വരിവരിയായി.......


കാണണംകണിയാരെ !


സമയം ശരിയല്ലത്രെ

ഞാനെൻ്റെ വാച്ചിലേക്ക് നോക്കി

ശരിയാ സമയം ശരിയല്ല......


സൂചിയും ഡയലും തമ്മിൽ 2 ഡ്രിഗ്രിയെങ്കിലും ചരിവുണ്ട്.


സമയം മൂന്നേ സഞ്ചരിച്ച ഡയലുമായി നക്ഷത്രം പിറക്കും മുമ്പേ ഭൂജാതാനനായത്രെ!

2 ഡിഗ്രി മുന്നേയായതിൻ്റെ ഗുണം

വയസ്സ് ഒന്ന് എഴുത്താശാൻ കുറച്ചു തന്നു.

Related Posts Plugin for WordPress, Blogger...