വേനലവധിയായി.... യാത്രകൾക്ക് തുടക്കവും......
.ഭാഗം 1 ഇവിടെ
ഭാഗം 2 ഇവിടെ
ഭാഗം 3

.ഭാഗം 1 ഇവിടെ
ഭാഗം 2 ഇവിടെ
ഭാഗം 3
വെയിൽ ഉച്ചിയിൽ മസ്സാജ് തുടങ്ങിരുന്നു. റബ്ബർ കാട് പിന്നിട്ട് കോട്ടൂർ കവലയിൽ തിരിച്ചെത്തി അവിടന്നു ഇടത്തോട്ട് തിരിഞ്ഞു പോയാൽ നേരെ നെയ്യാർഡാം എത്താം. ഇത്തിരി ദൂരം വളഞ്ഞുപുളഞ്ഞു സ്വകാര്യ പുരയിടങ്ങൾ താണ്ടി ചെറിയ ചെറിയ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമായ് ഒരു ലോൺലി പ്ലാനറ്റ് യാത്ര. കുറെ ചെല്ലുമ്പോഴേക്കും റോഡിൻറെ വീതി കുറഞ്ഞുവരുന്നു പൊട്ടിപൊളിഞ്ഞ ശരിക്കും കാനന പാത.
പാറക്കെട്ടുകൾ നിറഞ്ഞ ഒരിടത്തെത്തുമ്പോൾ അവിടെ മാൻ പാർക്ക്. പേരിൽ മാത്രമേ ഉള്ളു പാർക്ക്. കമ്പി വേലി കെട്ടി തിരിച്ച ഒരിടം. നൂറിലധികം മാനുകൾ ഉണ്ടിവിടെ വേലിക്കിപ്പുറം നിന്ന് കാഴ്ച്ചകാണാം . കുരങ്ങുകളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം ,കാഴ്ച്ച കാണുന്ന തിരക്കിൽ അവർ നമ്മുടെ സാധനങ്ങൾ അടിച്ചോണ്ടു പോകാനിടയുണ്ട് സൂക്ഷിക്കണം.
അവിടന്ന് വീണ്ടും മുന്നോട്ടുപോയാൽ മുതല പാർക്ക് പക്ഷെ പ്രവേശനം തടാകത്തിലെ ബോട്ട് സർവീസ് മുഖേന മാത്രം. പിന്നെ വീണ്ടു യാത്ര വഴിയിൽ ചില അണ്ണാൻ കുഞ്ഞുങ്ങളും കുരുവികളും കണ്ടു കുലുങ്ങി ആടി പതിയെ ഡാം ലക്ഷ്യമാക്കി. പെട്ടെന്നൊരു കുലുക്കം വണ്ടിക്കു എല്ലാരും കൂടി വലത്തോട്ടു ഒരു ചാട്ടം ഒരു ഉരഗജീവി ഉടുമ്പ് പോയതാ. ഫോട്ടം പിടിക്കാൻ പെട്ടി എടുക്കുമ്പോഴേക്കും കുറ്റികാട്ടിൽ മറഞ്ഞു. തിരുവന്തപുരത്തെ തുറന്ന ജയിൽ ഇവിടെയാണ്, കേറാൻ ഭാഗ്യമില്ലാത്തോണ്ട് കവാടം കണ്ടു പോകാം. ഒരു ജയിൽ ബസ് ഇറങ്ങി വന്നു കുറച്ചാളുകൾ ഉണ്ടതിൽ. തീർത്തും പൊട്ടിപൊളിഞ്ഞ റോഡിലൂടെ വല്ലാതെ കഷ്ടപ്പെട്ട് കടന്ന് പൊന്നു. ഓര്മ വച്ച നാൾമുതൽ കേൾക്കുന്ന ശിവാനന്ദ യോഗയുടെ ആശ്രമം ഈ വഴിയിലാണ്. ചില വിദേശികൾ അത് വഴി നടന്നു രസിക്കുന്നു. തൊട്ടു താഴെയെത്തുമ്പോൾ നെയ്യാർ ഡാം നമുക്ക് മുന്നിൽ ആകാശം മുട്ടി നിൽക്കുന്നു.
മുൻ പരിചയമുള്ളതു കൊണ്ട് പ്രധാന കവാടത്തിൽ പ്രവേശിക്കാതെ സൈഡ് വഴിയിലൂടെ ഡാമിന് മുകളിലേക്ക്. എത്രയും പെട്ടെന്ന് ടവറിലെത്തി പാർക്ക് ചെയ്തു വിശപ്പടക്കണം. പിള്ളാര് തളർന്നു അതുകൊണ്ടു ഒച്ചയനക്കം ഇല്ല.
ഭക്ഷണം കഴിഞ്ഞു നേരെ കെടിഡിസി ഓഫീസിലേക്ക് വിട്ടു ലയൺ സഫാരി പാർക്കിലേക്ക് ബോട്ട് സർവീസ് തയ്യാറായി നിൽക്കുന്നു. പതിനാറു പേരെ കൊണ്ടുപോകും തലയെണ്ണം തികയാൻ ഞങ്ങളും വേണം. ആളോഹരി 250/- രൂപടിക്കറ്റ് എടുത്തു പിന്നെ പിടക്കെട്ടുകൾ ഇറങ്ങി താഴെ ജലാശത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലാറ്റ് ഫോമിലേക്ക്.
സുരക്ഷാ നിർബന്ധം ആവശ്യത്തിലധികം ലൈഫ് ജാക്കറ്റുകൾ ലഭ്യമാണ്. അതിന്റെ ഉള്ളിൽ സ്വയം കേറിപ്പറ്റാൻ ഇത്തിരി അധ്വാനിക്കേണ്ടി വന്നു അവിടുന്നു സർക്കസ് കളിച്ചു ബോട്ടിലേക്ക് കയറിപറ്റി. തെളിനീർ നിറഞ്ഞ നെയ്യാർ ജലാശയത്തിൽ നക്ഷത്ര തിളക്കം മിന്നിച്ചു ഓളപ്പരപ്പുകളിൽ തെന്നി ചാഞ്ചാടി സഫാരി പാർക്ക് ലക്ഷ്യമിട്ടു ബോട്ട് യാത്ര തുടങ്ങി പതിവ് പോലെ നാനാ ബോട്ട് ഓടിക്കാൻ പാകത്തിന് ഡ്രൈവർ സീറ്റിനു അരികിൽ ഓടിയെത്തി ഡ്രൈവറുമായി ചങ്ങാത്തം കൂടാൻ ഒരു ശ്രമം നടത്തി. പണി പാളി ജീവൻ വച്ചുള്ള കളിയാ മോനെ, മക്കളു അടങ്ങി അവിടെങ്ങാനും ഇരിക്കെന്നും പറഞ്ഞു ഡ്രൈവർ അണ്ണൻ പങ്കായം പിടിചിച്ചിരിപ്പായി .
ഏതാനും മിനുട്ടുകൾ യാത്ര സഫാരി പാർക്കിൽ ലാൻഡ് ചെയ്തു. എല്ലാവരെയും അവിടെ ഇറക്കി ബോട്ട് തിരിച്ചുപോയി . പടിക്കെട്ടുകൾ കയറി വെയിറ്റ് ചെയ്യാൻ ആവ്യശ്യപ്പെട്ടിട്ടു ഒരു ജീവനക്കാരൻ മുകളിലേക്ക് നടന്നു പോയി. എന്താ ചെയ്യേണ്ടതെന്നറിയാതെ ഓരോരുത്തരും നാലുപാടും നടന്നു.
കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ ഒരു വാഹനം വന്നെത്തി. പിന്നെ ഒരു വെപ്രാളമായിരുന്നു. വിൻഡോ സീറ്റിനു വേണ്ടി. മറ്റുള്ള യാത്രക്കാരൊക്കെ കയറിയതിനു ശേഷം ഒടുവിൽ വാതിലിനു അടുത്തു തന്നെ സീറ്റ് ഞങ്ങൾക്ക് കിട്ടി.മെല്ലെ ആ വാഹനം ഉരുണ്ടു ഒരു ഷെഡിനുള്ളിൽ കടന്നു.മുന്നിൽ അടഞ്ഞ ഷട്ടർ, വാഹനം ഉള്ളിലെത്തിയതും പിന്നിലെ വാതിലുകൾ ആരോ കൊട്ടിയടച്ചു. എല്ലാവര്ക്കും ഒരു ആശങ്ക, അധികം ഭയപ്പെടുത്താതെ മുന്നിലെ ഷട്ടർ തുറന്നു വാഹനം മുന്നോട്ടുരുണ്ടു. മെറ്റൽ പാകിയ റോടെന്ന് തോന്നിയ വഴിലൂടെ ചെറിയ കയറ്റം കയറി പടർന്ന മരങ്ങൾക്കിടയിലൂടെ മുന്നോട്ടു. അതാ അവിടെ ഡ്രൈവർ വിരൽചൂണ്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി ഒരു സിംഹിണി പച്ചിലകൾക്കിടയിലൂടെ ഒഴുകി വരുന്ന സൂര്യകിരണങ്ങൾ ആസ്വദിച്ചു ഉച്ചമയക്കത്തിന് തയ്യാറാകുന്നു.
തൊട്ടടുത്ത വഴിയിലൂടെ രണ്ടു മൂന്നു സിംഹിണികൾ കൂടെ വന്നെത്തി വിരുന്നുകാരെ സ്വീകരിക്കാൻ. പിന്നെ കുറച്ചു നേരം സല്ലാപം വിവിധ പോസുകളിൽ ഫോട്ടം പിടിത്തം, ഒട്ടും പേടിപ്പിക്കാതെ വാഹനത്തിനരികിൽ നടന്നടുത്തു എല്ലാവരേം ഒന്നുകൂടി വീക്ഷിച്ചു മടക്കം.
സിംഹരാജാവിന്റെ മുരൾച്ച കേൾക്കുന്നു, അടുത്ത വഴിയിൽ കൂടെ വാഹനം ശബ്ദം കേട്ട ഭാഗത്തേക്ക് തിരിച്ചു കുന്നു കയറി ഇറങ്ങി തലങ്കും വിലങ്ങും ഒക്കെ പോയിട്ടും രാജാവ് പ്രത്യക്ഷപ്പെട്ടില്ല. എന്തോ പിണക്കമാണെന്ന് തോന്നുന്നു നിരാശരായി എല്ലാരും മടങ്ങി.
വീണ്ടും ബോട്ട് ജെട്ടിയിൽ ഇതാ വന്നെത്തി അടുത്ത കൂട്ടരെയും കൊണ്ട്.

പിന്നെയും ജലയാത്ര ചില മിനുട്ടുകൾ , അടുത്ത കരയിലേക്കു , നേരത്തെ റോഡിൽ കണ്ട ചീങ്കണ്ണി പാർക്ക്, മൂന്നുനാലു ചീങ്കണ്ണികളെ ഇവിടെ ഉള്ളു കൂട്ടിലിട്ടിരിക്കുന്നു, അല്പം നിരാശയോടെ നിന്ന ഞങ്ങളോട് ജീവനക്കാർ പറഞ്ഞു ജലാശയത്തിന്റെ അരികു പറ്റി നടപ്പാത ഉണ്ട് അതുവഴി നടന്നാൽ മാൻ പാർക്കിലെത്തും പോയിട്ട് തിരിച്ചെത്തുമ്പോൾ ബോട്ടും വരും. മാൻപാർക്ക് നേരത്തെ കണ്ടത് കൊണ്ട് പോകാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ടായില്ല. പക്ഷെ മറ്റു വഴിയില്ലാത്തോണ്ട് വെറുതെ നടക്കാൻ തീരുമാനിച്ചു മരങ്ങൾ നിറഞ്ഞ നട വഴിയിലൂടെ കൂകിവിളിച്ചും ആർത്തുവിളിച്ചും കുട്ടിപ്പട്ടാളം ആർത്തുല്ലസിച്ചു.
മാൻ പാർക്ക് തളർന്നു തിരിച്ചെത്തിയപ്പോൾ ബോട്ട് കാത്തുകിടക്കുന്നു. തിരികെ ഡാം റോഡിലേക്ക് . എല്ലാവരും നന്നേ തളർന്നിരുന്നു കെടിഡിസി റെസ്റ്ററെന്റ് ഉണ്ടിവിടെ, തല്ക്കാലം ഡിറ്റിപിസി സ്റ്റാളിൽ നിന്നും ഓരോ ഐസ്ക്രീം കുടിച്ചു ഒന്ന് ജോറായി ഡാമിന്റെ മുകൾ പരപ്പിലൂടെ നടന്നു ഡാമിന്റെ സൗന്ദര്യം രസിച്ചു തിരികെയെത്തി തിരിച്ചിറങ്ങുന്ന വഴിയിൽ മുതല, ചീങ്കണ്ണി പരിപാലന കേന്ദ്രം ഉണ്ട് .മൂക്ക് പൊത്തി ഓരോ കൂട്ടിലേയും അന്തേ വാസികൾ സുഖശയനം കിടക്കുന്ന കാഴ്ച്ച കണ്ടു പെട്ടെന്നിറങ്ങി ചിലപ്പോ വാള് കിട്ടിയാലോ. വീണ്ടും ഡാമിന് താഴെ എത്തി പിള്ളാർക്ക് പാർക്കിൽ കേറണം, ഇനി ഒരു അക്വാറിയം കൂടി ഉണ്ട് കാണാൻ. ൨൦ രൂപ ടിക്കറ്റ്. തീർച്ചയായും കാണേണ്ടത് തന്നെ. വിവിധ ഇനം മൽസ്യങ്ങൾ ഇവിടെ കണ്ടു രസിക്കാം. നേരം ഒരുപാടു പോയി . ഇനിയിപ്പോ വിഴിഞ്ഞം ബീച്ച് എത്തുമ്പോ ഇരുട്ട് വീണിട്ടുണ്ടാവും.
കൂടുതൽ ഫോട്ടം പിടുത്തം നടന്നില്ല ഊർജം തീർന്ന് ഫോട്ടോപെട്ടി പണിതന്നു.
എന്തായാലും ഒരു അടിപൊളി യാത്ര തന്നെ. പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ കുടുംബമായി വിരുന്നു കരേയും കൂട്ടി പോവുക ആസ്വദിക്കുക എല്ലാവര്ക്കും നന്ദി