🌧🌧കോരിച്ചൊരിഞ്ഞ മഴയല്പം വിശ്രമിക്കാൻ ചെന്നനേരം ഞാനോടിയെത്തി ഒരു ടിക്കറ്റെടുത്തു എത്തിനോക്കി, ഉണ്ട് പത്താളിന്റെ തലയെണ്ണം👩👩👧👦വരിയായി. മരുന്നു 💊മണക്കുന്ന ഇടുങ്ങിയവരാന്തയിലൂടെ ധ്യതിയിൽ നടന്നു ഞാനിടം പിടിച്ചു. പൊടിപടലം പിടിച്ചു കാലപ്പഴക്കത്തിന്റെ വേദന താങ്ങി നിന്നിരുന്ന പരമ്പരാഗത പച്ച നിറ മറത്തുണി മാറ്റിയിട്ടുണ്ട് ശാന്തതയുടെ പ്രതീകമായി നീല നിറം വല്ലാതെ ആഘർഷിക്കുന്നുണ്ട്
വിശ്രമം കഴിഞ്ഞ് ചറപറ പെയ്തു തുടങ്ങിയ മഴ വരാന്തയിലെ മേൽക്കൂരയിൽ താളം🥁 പിടിച്ചു. ആ കർണ്ണകഠോരതാള പെരുക്കത്തിനിടയിൽ ഒരു കിളിനാദം🦜 വന്നണഞ്ഞു. ചെവി വട്ടം പിടിച്ച് ആ നാദത്തെ പിൻതുടർന്ന 👀കണ്ണുകൾ കണ്ടു ഒരു മാലാഖയെ🧚⚕-തിങ്കളുദിച്ച പോലെ നിറഞ്ഞ പുഞ്ചിരി വിടർത്തി തന്റെ👩 സഹമലാഖയോടു നർമ്മം പങ്കിടുന്നു. എന്റെ പാളിനോട്ടം കുറിപ്പെടുത്തവൾ പുഞ്ചിരി മാറാതെ മുഖം തിരിച്ചെന്ന നോക്കി. ഒരു😊 വിട്ട എന്നെ അവൾ😏യോടെ നിരാഹരിച്ച് തന്റെ വർത്തമാന ലോകത്തേക്കു മടങ്ങി.
മുന്നിലെ നിരയിൽ നിന്നും ആളുകൾ👩👩👩 കൊഴിഞ്ഞു തുടങ്ങി എനിക്കു മുന്നോട്ടു പോകുകയല്ലാതെ നിവർത്തിയില്ല. കാഴ്ച മുന്നിലുള്ളവരിലേക്കു തിരിച്ചു തൊട്ടു മുന്നിൽ കറുത്ത തുണി ദേഹമാസകലം മൂടി ഒരു സ്ത്രീരൂപം അതിനു മുന്നിൽ ഒരു മദ്ധ്യവയസ്ക പെട്ടെന്ന് എന്റെ വലതു വശത്തു കൂടി എന്തോ പറന്നു പോയി🦋 മയിൽപ്പീലി നിറം യൂണിഫോം സാരി ഞൊറിയുടുത്തു വർണ്ണപളപളപ്പോടെ സിൽക്സ് ജീവനക്കാരി മുന്നിലേക്ക് പോയി. യുവകോമളവല്ലിക്കു💃🏻കൂട്ടായി എത്തിയ തൊരു കുട്ടിയാന കാഴ്ച ഭംഗി നിഷേധിച്ചതുകണ്ടു ആ ഭാഗത്തേ കാഴ്ച മതിയാക്കി മറുപുറം തിരിഞ്ഞു.നിക്കറിട്ട 6 വയസുകാരനും👦👴 60 വയസുകാരനും കസേരകളിൽ ഇരിക്കുന്നു. ഒരു കൊച്ചു സ്വർണ്ണക്കട തന്നെയുണ്ട് ആ 60 ന്റെ ദേഹത്ത്. ഷീറ്റ് കൂരയുടെ കാലിൽ പിടിപ്പിച്ച ഇരുമ്പ് പെട്ടിക്കുള്ളിൽ ഒരു ടെലിവിഷൻ കിടന്നു കാറുന്നുണ്ട്. ഏതോ വാർത്താ ചാലനാണെന്ന് തോന്നുന്നു. അവിടെയുള്ള കറുത്ത കസേരകളിൽ ആ ടെലിവിഷൻ വെട്ടം ചില ചിത്രങ്ങൾ വരയ്ക്കുന്നു. മഴയുടെ ആരവം കുറഞ്ഞു വരുന്നു നീലവിരിമറയെ താണ്ടി ഞാനൊന്നെത്തിനോക്കി, ഇല്ല അവിടെ കണ്ടില്ല😕. ഒടുവിൽ എന്റെ ഊഴമെത്തി, ഞാൻ പതിയെ 👩⚕കാബിനിലേക്കു നുഴഞ്ഞു.
#rain,#മഴയോർമ്മകൾ